ഇടുക്കി മൂലമറ്റത്ത് രണ്ടു പേരുടെ നേരെ വെടി ഉതിർത്തു ഒരാൾ കൊല്ലപ്പെട്ടു മറ്റൊരാളുടെ നില ഗുരുതരം
ഇടുക്കി മൂലമറ്റത്ത് രണ്ടു പേരുടെ നേരെ വെടി ഉതിർത്തു ഒരാൾ കൊല്ലപ്പെട്ടു മറ്റൊരാളുടെ നില ഗുരുതരം ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ ബാബു വാണ് കൊല്ലപ്പെട്ടത് മൂലമറ്റം സ്കൂളിന് മുന്നിലായിരുന്നു വെടിവെപ്പ് സുഹൃത്തിനെ തൊടുപുഴ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പ്രതികൾ കസ്റ്റഡിയിൽ ആയെന്ന് സൂചന
ഇവർ ബൈക്കിൽ പോകുമ്പോൾ കാറിൽ വന്ന സങ്കം ആണ് വെടിയുതിർത്തത്
പ്രതി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയില്‍ ഫിലിപ്പ് ഭക്ഷണത്തിന്‍റെ പേരില്‍ ബഹളമുണ്ടാക്കി. വാക്കുതര്‍ക്കത്തിന് പിന്നാലെ ഫിലിപ്പ് വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സ്ഥലത്തു നിന്ന് മാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇയാള്‍ വീടിനു സമീപത്തുവെച്ച് വീണ്ടും വെടിയുതിര്‍ത്തു.
അപ്പോഴാണ് ആ വഴി ബൈക്കില്‍ പോകുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ബസ് ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് പോകുമ്ബോഴാണ് വെടിയേറ്റത്. ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സനലിന് തലക്കാണ് വെടിയേറ്റത്. ഫിലിപ്പിന് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സുണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

