കാസർകോട്
ഉദുമ> ചെമ്ബരിക്ക നൂമ്ബില്‍ പുഴയില്‍ വീണു ആറ് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ചിത്താരി മീത്തല്‍ ബഷീറിന്റെയും മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും ആറു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്.
വൈകിട്ടാണ് സംഭവം.
ചിത്താരിയില്‍ നിന്ന് ചെമ്ബിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. കടലും പുഴയും അടുത്തടുത്തുള്ള സ്ഥലമാണ് നൂമ്ബില്‍ പുഴ. ചളിയില്‍ താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മിസ്ബാഹ്, മിന്‍ഹാജ്, സോയ
