തിരുവനന്തപുരം നെയ്യാറ്റിന്‍കര കുറ്റിയാണിക്കാടില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു.
കുറ്റിയാണിക്കാട് സ്വദേശി അജയന്‍ (54) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം ഭാഗത്തുനിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായ് വന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടായിരുന്നു അപകടം.
കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങള്‍ ഒരുക്കിയ ശേഷം അജയന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആര്യന്‍കോട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. രണ്ടുമാസം മുമ്ബും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാവിലെയുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാല്‍നട യാത്രികന്‍ കൊല്ലപ്പെടുന്നത്. വെമ്ബായത്തിന് സമീപം കൊപ്പത്ത് ശനിയാഴ്ച രാവിലെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചിരുന്നു. കൊപ്പം കട്ടയ്ക്കാല്‍ അല്‍ അബ്റാനില്‍ അലികുഞ്ഞ് (80) ആണ് മരണപ്പെട്ടത്.
