കോട്ടയം അറുനൂറ്റിമംഗലം : വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

 അറുനൂറ്റിമംഗലം കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ് മരിച്ചത്.വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ്‌ കാറിനുള്ളില്‍ മകനെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കടുത്തുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ചൊവ്വ പകല്‍ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ആഷ്ലി സണ്ണി, കെവിന്‍ സണ്ണി.



Post a Comment

Previous Post Next Post