വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്.
കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ഇന്ന് പുലര്‍ച്ചെ 2നാണ് സംഭവം. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു.
യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയില്‍ കയറി മുറിയില്‍ തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്നേഷ് വീണു.യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു.
ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സ്വയം തീ കൊളുത്തി എല്ലാവരേയും ഇല്ലാതാക്കാനായിരുന്നു ശ്രമം. നാട്ടുകാരുടെ ഇടപെടലാണ് ഇത് ഇല്ലാതാക്കിയത്. കൃത്യസമയത്ത് അയല്‍ക്കാര്‍ തീ പടരുന്നത് കണ്ടതാണ് എല്ലാവര്‍ക്കും രക്ഷയായത്.
രത്‌നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യവാരം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തുടരുകയാണ്.
ആരുടെയും പരുക്ക് ഗുരുതരമല്ല.പെട്രൊള്‍ ഒഴിച്ചായിരുന്നു യുവാവ് തീക്കൊളുത്തിയത് എന്നാണ് വിവരം. വീടിനുള്ളില്‍ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. യുവാവിന്റെ വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു ഇയാള്‍. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു ആദ്യ ശ്രമം.
തീ പടര്‍ന്നത് അയല്‍ക്കാര്‍ കണ്ടത് നിര്‍ണ്ണായകമായി. ഇതോടെ സ്വയം തീ കൊളുത്തി വീട്ടിലേക്ക് ഓടിക്കയറി. എല്ലാവരേയും പൊള്ളലേല്‍പ്പിക്കാനും ശ്രമിച്ചു. കുതറി മാറിയവര്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അതിവേഗം നാട്ടുകാര്‍ ആശുപത്രിയിലുമെത്തിച്ചു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്നേഷ് വീണു.
യുവതിയുടെ വിവാഹം ഏപ്രിലില്‍ നിശ്ചയിച്ചതായിരുന്നു. രത്‌നേഷ് ഇലക്‌ട്രീഷ്യനാണ്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.