പാലക്കാട് മണ്ണാർക്കാട് : ബസിൽ നിന്നും തെറിച്ച് വീണ് പത്താം ക്ലാസ് വിദ്യാത്ഥിനിക്ക് പരിക്കേറ്റു

 





പാലക്കാട്:

 മണ്ണാർക്കാട്  വളവുതിരിയുന്നതിനിടെ

വിദ്യാത്ഥിനി ബസിൽ നിന്നും

തെറിച്ച് വീണു. പത്താം ക്ലാസ്

വിദ്യാർത്ഥി മാജിദ തസ്തിയ്ക്കാണ്

പരിക്കേറ്റത്.

പരിക്കേറ്റ കുട്ടിയെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണാർക്കാട് കുന്തിപ്പുഴയിലാണ്

അപകടമുണ്ടായത്.

കുന്തിപ്പഴ വളവ്

തിരിയുമ്പോഴായിരുന്നു ബസിൽ

ഡോറിന്റെ സമീപത്ത് നിന്നിരുന്ന

കുട്ടി നിയന്ത്രണം നഷ്ടപ്പെട്ട്

റോഡിലേക്ക് തെറിച്ചുവീണത്.

തൊട്ടുപിറകെ വന്ന ഇരുചക്ര

വാഹനത്തിൽ വന്നവർ പെട്ടെന്ന്

ബ്രേക്കിട്ടതിനാൽ വൻ അപകടം

ഒഴിവായി

വിദ്യാർത്ഥിനിയെ ആദ്യം

മണ്ണാർക്കാട് താലൂക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ച്

പ്രാഥമിക ചികിത്സ നൽകി.

തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ

ആശുപത്രിയിൽ

പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post