അടൂരിൽ സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

 പത്തനംതിട്ട അടൂർ: സ്കൂട്ടറിൽ 

ബൈക്കിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ കോട്ടമുകൾ സ്വദേശി മരിച്ചു. പറക്കോട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന ശുശ്രൂഷകനായ

കോട്ടമുകൾ അറുകാലിക്കൽ പടിഞ്ഞാറ് മുതിരപറമ്പിൽ വീട്ടിൽ ബാബു ജോൺ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പറക്കോട് – വടക്കടത്തുകാവ് റോഡിലെ പൂഴിക്കാട്ട് പടിയിൽ വച്ചായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടൂർ പോലീസ് കേസെടുത്തു


.

Post a Comment

Previous Post Next Post