തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ഥി മരിച്ചു.

 തൃശൂര്‍ : കല്ലൂര്‍ മുട്ടിത്തടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ഥി മരിച്ചു.

വട്ടക്കൊട്ടായി മിച്ചനാട്ട് ഷാജുവിന്റെ മകന്‍ നിസ്റ്റലാണ് (14) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ചൊവാഴ്ച ഉച്ചക്കായിരുന്നു അപകടം.


മുട്ടിത്തടി വളവില്‍ ഓടിക്കൊണ്ടിരുന്ന തടി ലോറിയില്‍ തട്ടിയാണ് ബൈക്കിന്‍റെ നിയന്ത്രണം വിട്ടത്. ബൈക്കിന്റെ പിറകിലിരുന്ന നിസ്റ്റല്‍ എതിരെ വന്ന ബസിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി അസംപ്ഷന്‍ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: സിമി, സഹോദരി: നിയ.



Post a Comment

Previous Post Next Post