തൃശ്ശൂർ
കുന്നംകുളം: തേങ്ങ വീണതിനെ തുടർന്ന്
ആപ്പ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ്
പഴഞ്ഞി സ്വദേശി മരിച്ചു.
വാഹനത്തിലുണ്ടായിരുന്ന പഴഞ്ഞി പട്ടിത്തടം
ചെറുവത്തൂർ റെന്നി (അപ്പു -52)ആണ്
മരിച്ചത്. അപകടത്തിൽ പഴഞ്ഞി പട്ടിത്തടം
സ്വദേശികളായ കല്ലൂർ വീട്ടിൽ മോഹനൻ
(67), ഓട്ടോ ഓടിച്ചിരുന്ന വാഴപ്പിള്ളി ഷാജു
(46), മൂലേപ്പാട്ട് പറമ്പിൽ ശശി (ചന്ദു - 54)
എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ
റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെറുസലേം നേതാജി റോഡിൽ ഇന്ന്
ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ആപ്പ ഓട്ടോറിക്ഷയുടെ പിറകിൽ
നിന്നിരുന്നവർ വാഹനം മറിഞ്ഞയുടനെ
ഓട്ടോക്കടിയിൽ കുടുങ്ങി. ഓടി കൂടിയവർ
ആപ്പ ഓട്ടോ
പൊക്കിയാണ് ഇരുവരെയും
പുറത്തെടുത്തത്.
