പന്തീരാങ്കാവ്: ചാലിയാറില്‍ ചാടിയ യുവാവിനായി തിരച്ചില്‍.നടത്തി പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മല്‍ സുലൈമാന്റെ മകന്‍ യാസിറാണ് (48) മഞ്ചപ്പാറ ക്വാറിക്കു സമീപം ചാലിയാറിലേക്കു ചാടിയത്.
ഞായറാഴ്ച വൈകീട്ട് നോമ്ബുതുറന്നശേഷം വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കവെയാണ് പെട്ടെന്ന് പുഴയോരത്തേക്ക് ഓടിയത്. രാത്രി 8.30ഓടെയാണ് സംഭവം. പിതാവും സഹോദരനും തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തട്ടിമാറ്റി പുഴയിലേക്ക് ഓടുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രി വൈകിയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.
ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിൽ
ചാലിയാറിൽ മണക്കടവിൽ വെച്ച് കണ്ടെത്തി
ആക്‌സിഡന്റ് റെസ്ക്യൂ 24×7
