കണ്ണൂർ :തീവണ്ടിയിൽ നിന്ന്‌ യുവാവ് തെറിച്ചുവീണു




തീവണ്ടിയിൽ നിന്ന്‌ യുവാവ് തെറിച്ചുവീണു..
തീവണ്ടിയിൽ നിന്ന്‌ തെറിച്ചുവീണ യുവാവിനെ പോലീസ് രക്ഷിച്ചു. കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസിൽ നിന്നാണ് യുവാവ് തെറിച്ചുവീണത്.
യാത്രക്കാരിൽ ഒരാൾ വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു.
പാട്യം സ്വദേശി ശരത് (31) ആണ് രക്ഷപ്പെട്ടത്. പരിക്കുകളോടെ ജില്ലാ ആസ്പത്രിയിൽ ചികിത്സയിലാണ്.


രാത്രി ഒൻപത് മണിക്കായിരുന്നു സംഭവം.
വണ്ടി കണ്ണൂർ സൗത്ത് സ്റ്റേഷൻ വിട്ടതിനുശേഷമായിരുന്നു യുവാവ് വണ്ടിയിൽനിന്ന് തെറിച്ചുവീണത്. വണ്ടി കണ്ണൂരെത്തിയപ്പോൾ നിധീഷ് എന്ന യാത്രക്കാരൻ സ്റ്റേഷൻ മാസ്റ്റർ കെ.മനോജിനെ വിവരമറിയിച്ചു. ഉടൻ വിവരം സിറ്റി പോലീസിന് കൈമാറി. എസ്.ഐ പി.കെ.സുമേഷും സംഘവും നടത്തിയ തിരിച്ചിലിനിടയിൽ പാളത്തിനരികെ ശരത്തിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post