പത്തനംതിട്ട റാന്നി : ഭര്‍തൃഗൃഹത്തില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട

റാന്നിയിലാണ് സംഭവം. ഐത്തല മീമൂട്ടുപാറ ചുവന്നപ്ലാക്കല്‍ സജു ചെറിയാന്റെ ഭാര്യ റിന്‍ഫ (22), മകള്‍ എല്‍ഗാന (ഒന്നര) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജു ചെറിയാന്‍ മസ്ഖതിലായതിനാല്‍ റിന്‍ഫയും മകളും തനിച്ചായിരുന്നു താമസം. സജുവിന്റെ സഹോദരങ്ങള്‍ ചുറ്റിലും താമസമുണ്ട്.


സ്‌കൂള്‍ വിട്ടുവന്ന സജു ചെറിയാന്റെ സഹോദരന്റെ മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതത്തിനെ തുടര്‍ന്ന് സജുവിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീടിന്റെ കതകുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.



കതക് ചവിട്ടി തുറന്നാണ് പൊലീസ് ഉള്ളില്‍ പ്രവേശിച്ചത്. മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് നീക്കി. പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post