കണ്ണൂര്‍: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ മേലാരുംതട്ടിലെ തോട്ടപ്പള്ളില്‍ ബിജു (44) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ തേങ്ങ പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
