തിരുവനന്തപുരം: KSRTC. മിന്നൽ ബസ്സും.തടി ലോറിയും കൂട്ടിയിടിച്ച്‌ ബസ് ഡ്രൈവറുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച്‌ ബസ് ഡ്രൈവറുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന കെ.എസ്.ആര്‍.ടി.സി. മിന്നലും എതിര്‍ദിശയില്‍ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് സ്വദേശികളായ അഞ്ച് യാത്രക്കാര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജ്, കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.



ഞായറാഴ്ച പുലര്‍ച്ചെയാണ് അ‌പകടം നടന്നത്. നാവായിക്കുളം 28-ാം മൈലിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന ബസ് തടി ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ ബാക്കില്‍ തട്ടിയ ശേഷം തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post