കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ട് കാണാതായി



ഹരിപ്പാട്: കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ട് കാണാതായി.കരുവാറ്റ ഊട്ടുപറമ്പ് ഉണ്ണികൃഷ്ണൻ നായർ ശ്രീകല ദമ്പതികളുടെ മകൻ അരവിന്ദിനെ(15) ആണ് കാണാതായത്.  വൈകുന്നേരം ചെറുതന കടവിന് സമീപം സുഹൃത്തുക്കളോടൊപ്പംകുളിക്കാനിറങ്ങിയ പ്പോൾ ആണ് ഒഴുക്കിൽ പെട്ടത്. ഈ വിവരം പോലീസ് ഹരിപ്പാട് അഗ്നിരക്ഷാസേന നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചു  രാവിലെ വീണ്ടും പുനരാരംഭിക്കും. ഹരിപ്പാട് അമൃത വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അരവിന്ദ്.

Post a Comment

Previous Post Next Post