ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു സുഹൃത്തിന്‌ ഗുരുതര പരിക്ക്



ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 തൃശ്ശൂർ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  പെരിഞ്ഞനം സ്വദേശി പീച്ചാം പുള്ളി ജ്യോതിബസു ആണ് മരിച്ചത്. 59 വയസ്സായിരുന്നു.

തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇടിച്ചിട്ട ടെമ്പോ ട്രാവലർ നിർത്താതെ പോയി.

ജ്യോതിബസുവിന്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന പെരിഞ്ഞനം സ്വദേശി തൈപ്പറമ്പിൽ മുഹമ്മദ് ശരീഫിന് ഗുരുതരമായി പരിക്കേറ്റു.

ഇവരെ  സ്വാന്തനം പള്ളിനട ആംബുലൻസ് സർവീസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

Previous Post Next Post