തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ മുടിക്കോട് സെന്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ വയോധിക മരിച്ചു.
ഇമ്മട്ടിപറമ്ബ് ചൂണ്ടയില്‍ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) ആണ് മരിച്ചത്. മുടിക്കോട് സെന്ററിലെ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും എഫ്.ഡി. ഇടപാടില്‍നിന്നും പണം സ്വീകരിച്ച് വീട്ടിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുമ്ബോഴായിരുന്നു തൃശൂര്‍ ഭാഗത്തുനിന്നു വന്നിരുന്ന മിനിലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഏലിയാമ്മ ആറുവരിപ്പാതയുടെ നടുവിലുള്ള ഡിവൈഡറിലെ അയേണ്‍ ക്രാഷ് ബാരിയറില്‍ തലയിടിച്ചു വീഴുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരണം സംഭവിച്ചു. മുടിക്കോട് സെന്ററിലെ സിഗ്‌നല്‍ കഴിഞ്ഞു 40 മീറ്ററോളം കഴിഞ്ഞാണ് അപകടം നടന്നത്. സിഗ്‌നലില്‍വന്ന് റോഡ് മറികടക്കാതെ അതിനുമുമ്ബ് റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് വഴിവച്ചത്.
അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ദേശീയപാതയോരത്ത് വാഹനം നിര്‍ത്തിയിട്ട് കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പീച്ചി പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും മിനിലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍വച്ച് പീച്ചി പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പട്ടിക്കാട് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: സിബി, ബിജു. മരുമകള്‍: ഡെയ്‌സി.