മൂന്നാര്‍ സന്ദര്‍ശനത്തിന്‌ എത്തിയ സംഘം സഞ്ചരിച്ച മിനി ബസാണ്‌ നിയന്ത്രണം വിട്ടു മറിഞ്ഞത്‌. 12 പേര്‍ക്ക്‌ പരുക്ക്‌



അടിമാലി: മൂന്നാറിനു സമീപം ആനച്ചാല്‍ ചെങ്കുളത്ത്‌ മിനി ബസ്‌ മറിഞ്ഞ്‌ 12 പേര്‍ക്ക്‌ പരുക്ക്‌. തമിഴ്‌നാട്ടിലെ മധുരയില്‍നിന്ന്‌ മൂന്നാര്‍ സന്ദര്‍ശനത്തിന്‌ എത്തിയ സംഘം സഞ്ചരിച്ച മിനി ബസാണ്‌ നിയന്ത്രണം വിട്ടു മറിഞ്ഞത്‌.

ആനച്ചാല്‍ ചെങ്കുളം റൂട്ടില്‍ ലേക്ക്‌ വ്യൂ റിസോര്‍ട്ടിന്‌ സമീപത്തുവച്ചായിരുന്നു അപകടം. ബസില്‍ സഞ്ചരിച്ചിരുന്ന മധുര സ്വദേശികളായ പി. മണികണ്‌ഠന്‍ (48), അമുദ പളനിവേല്‍ (63), എം. ശ്യാംകുമാര്‍ (50), രവികുമാര്‍ (43), മണി മേഖല (63), സൗമ്യന്‍ (14), ധന ലക്ഷ്‌മി (34), ഷെര്‍മിള (40), സീതാ ലക്ഷ്‌മി (34), അണ്ണാ ദുരൈ (48), വിഗ്‌നേഷ്‌ ( 22), കൃഷ്‌മി (18) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയായിരുന്നു സംഭവം. ആരുടെയും പരുക്ക്‌ സാരമുള്ളതല്ല. ഇവര്‍ താമസിക്കാന്‍ വാടകയ്‌ക്ക്‌ എടുത്തിരുന്ന റിസോര്‍ട്ടിലേക്ക്‌ പോകുംവഴിയാണ്‌ അപകടം.

Post a Comment

Previous Post Next Post