കുളിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസ്സുകാരിക്ക്‌ ദാരുണാന്ത്യം





കോട്ടയം: കോട്ടയം കിടങ്ങൂരിൽ

ഒരു വയസുകാരി കുളിമുറിയിലെ

ബക്കറ്റിൽ വീണ് മരിച്ചു. കിടങ്ങൂർ

സൗത്ത് ഞാറക്കാട്ടിൽ ജയേഷ്

-ശരണ്യ ദമ്പതികളുടെ മകൾ

ഭാഗ്യ ആണ് കുളിമുറിയിലെ

ബക്കറ്റിൽ കമിഴ്ന്നു വീണ് മരിച്ചത്.

ഇന്ന് വൈകിട്ട്

4മണിയോടെയാണ് സംഭവം.

ശരണ്യയുടെ വീടായ ചെമ്പിളാവ്

വളർകോട് വീട്ടിൽ വച്ചായിരുന്നു

അപകടം ഉണ്ടായത്.

കുറച്ചു നേരമായിട്ടും

കാണാതായതിനെത്തുടർന്ന്

നടത്തിയ അന്വേഷണത്തിലാണ്

കുളിമുറിയിലെ ബക്കറ്റിൽ വീണു

കിടക്കുന്ന കുഞ്ഞിനെ

കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ

എത്തിച്ചെങ്കിലു മരണം

സംഭവിച്ചിരുന്നു. കിടങ്ങൂർ

പൊലീസ് സ്ഥലത്തെത്തി

മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post