ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച്‌ ഒരു വയസുള്ള കുഞ്ഞ്‌ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു

 ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച്‌ ഒരു വയസുള്ള കുഞ്ഞ്‌ മരിച്ചു.  നാല് പേര്‍ക്ക് പരിക്കേറ്റു.



പാലക്കാട്: കിഴക്കഞ്ചേരി അമ്ബിട്ടന്‍തരിശ് നാവിളിന്‍ചോലയ്‌ക്ക് സമീപം ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച്‌ ഒരു വയസുള്ള കുഞ്ഞ്‌ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മംഗലംഡാം ആനക്കുഴിപ്പാടം തോട്ടിങ്ങല്‍ അജീഷിന്‍റെ മകന്‍ അജിനേഷാണ് മരിച്ചത്. അജീഷിന്‍റെ ഭാര്യ ജാസ്‌മിന്‍ (21) ജാസ്‌മിന്‍റെ മാതാപിതാക്കളായ കിഴക്കഞ്ചേരി വാല്‍ക്കുളമ്ബ് തോണപ്ലാക്കല്‍ ജോണ്‍ (60), സിസിലി (39), ഓട്ടോ ഡ്രൈവര്‍ ബിനു (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവര്‍ നെന്മാറയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഗര്‍ഭിണിയായ ജാസ്‌മിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്‌ പ്രസവത്തിന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിക്കപ് ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞു. ഓട്ടോയില്‍ നിന്ന്‌ പുറത്തേക്ക് തെറിച്ചു വീണാണ് കുട്ടി മരിച്ചത്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മംഗലംഡാം പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post