ആലപ്പുഴ ബൈപ്പാസില്‍ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്

 ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം. ഇതിനെ തുടര്‍ന്ന് മറ്റു കാറുകളും കൂട്ടിയിടിച്ചു.



ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. ബൈക്ക് യാത്രികന്‍ പൂങ്കാവ് പത്തുതയ്യില്‍ അര്‍ജുന് (21) പരിക്കേറ്റു. വലതു കൈയും കാലും ഒടിഞ്ഞ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും. എതിരെ വന്ന കാറില്‍ ബൈക്ക് ഇടിച്ചതിന് ശേഷമാണ് ഓട്ടോയുമായി അപകടമുണ്ടാകുന്നത്. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ വാഹനഗതാഗതം തടസപ്പെട്ടു.

Post a Comment

Previous Post Next Post