പെരിന്തൽമണ്ണ സ്ത്രീ ട്രെയ്ൻ തട്ടി മരിച്ചു

 അങ്ങാടിപ്പുറം തട്ടാരക്കാട് സ്ത്രീ ട്രെയ്ൻ തട്ടി മരിച്ചു



പെരിന്തൽമണ്ണ: ഷൊർണൂർ നിലമ്പൂർ പാതയിലെ അങ്ങാടിപ്പുറം തട്ടാരക്കാട് ഭാഗത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദിൻ്റെ നിർദേശപ്രകാരം സംഭവസ്ഥലത്തു നിന്നും ട്രോമ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് ബോഡി എടുക്കാനും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകിയത്.

പെരിന്തൽമണ്ണ തേക്കിൻക്കോടിലെ പറമ്പിൽ പീടിക കാളിയാണ് മരിച്ചത്. പ്രായം 65 വയസ്.

ഭർത്താവ് പരേതനായ കുഞ്ഞിക്കുട്ടൻ.

പിതാവ് പരേതനായ മുണ്ടായി.

തുടർ നടപടികൾക്കായി മൃതദേഹം പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post