ആലപ്പുഴയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ
മരിച്ചു. മാന്നാറിലാണ് സംഭവം. എണ്ണക്കാട്
അരിയന്നൂർ കോളനിയിൽ ശ്യാമളാലയം
വീട്ടിൽ തങ്കരാജ് ആണ് മരിച്ചത്. 65
വയസായിരുന്നു. സംഭവത്തിൽ മകൻ
സജീവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. ഇന്ന്
പുലർച്ചെയാണ് സംഭവം. തങ്കരാജിന്റെ
നെഞ്ചിൽ
ഡൈവർ കൊണ്ട് കുത്തിയ
ശേഷം മകൻ തള്ളിയിടുകയായിരുന്നു.
വീഴ്ചയിൽ തല പടിയിലിടിച്ചു ഗുരുതരമായി
പരിക്കേറ്റു. തലയിലേറ്റ പരിക്കാണ് മരണ
കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
മദ്യപാനിയായ സജീവും പിതാവും തമ്മിൽ
ദിവസവും വഴക്കുണ്ടാകാറുണ്ടെന്നാണ്
നാട്ടുകാർ പറയുന്നത്. വഴക്ക്
പതിവായതിനാൽ ആരും
ഇടപെടാറില്ലായിരുന്നു.
