ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ചു…. 3 പേർക്ക് പരുക്ക്…
രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരുക്കേറ്റു. അടൂർ-ചവറ സംസ്ഥാന പാതയിൽ സരിത ജംക്ഷനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ പന്മന കോലം സ്വദേശി സന്ദീപിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ പിന്നിലുണ്ടായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കും അപകടത്തിൽ പെട്ടു. പടിഞ്ഞാറേകല്ലട സ്വദേശികളായ ഇവർ ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. തേവലക്കര ഭാഗത്ത് നിന്നു ചവറ ഭാഗത്തേക്ക് പോകുകയായിരുന്നു 108 ആംബുലൻസ്. ഓട്ടോ പൂർണമായി തകർന്നു.