കല്ലടത്തൂരിൽ നീന്തൽ പഠിക്കുന്നതിടെ രണ്ട് പേർ മുങ്ങിമരിച്ചു



പാലക്കാട്‌

 പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെ രണ്ട് പേർ മുങ്ങിമരിച്ചു. നാട്ടുകാർ രക്ഷപ്പെടുത്തി എടപ്പാൾ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു.


ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകന്‍ ജഗന്‍ (16) കൊമ്മാത്ര വളപ്പില്‍ സുഗുമാരന്‍റെ മകന്‍ സായൂജ് (16) എന്നിവരാണ് മരണപ്പെട്ടത് ഇരുവരും ഗോഘലെ സ്കൂളിലെ +1 വിദ്യാര്‍ഥികളാണ്.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്. എട്ട് കുട്ടികളാണ് ഇന്ന് മൂന്ന് മണിയോടെ കുളിക്കാൻ കുളത്തിൽ ഇറങ്ങിയത്. ഒരു കുട്ടി മുങ്ങിത്താഴുന്നത് കണ്ട് മറ്റോരാൾ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ആ കുട്ടി കൂടി മുങ്ങുകയായിരുന്നു.

തുടർന്ന് മറ്റു കുട്ടികൾ നാട്ടുകാരെ വിളിക്കുകയും രക്ഷിക്കാൻ ശ്രമിക്കുകയും ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.   





Post a Comment

Previous Post Next Post