ചക്ക തലയിൽ വീണ് വീട്ടമ്മ മരിച്ചു

 


കിളിമാനൂർ:കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്.  വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. 10-ാം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9-ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവി യുമാണ് മക്കൾ . ഭർത്താവ് ബിനുകുമാർ.

Post a Comment

Previous Post Next Post