പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ (58) വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മിൽ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
