കണ്ണൂർ
തളിപ്പറമ്ബ്: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. പറശിനിക്കടവ് കൊവ്വലിലെ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രമതി(73) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 വരെ ടി.വി കണ്ട ശേഷം ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിന തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് രാവിലെ ഏഴോടെ തളിപ്പറമ്ബ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പരേതനായ കരുണാകരന്റെ ഭാര്യയാണ്. മക്കളില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.
