ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 പേർ മരിച്ചു
ഹരിപ്പാട്: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് കാൽനട യാത്രികൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ കരുവാറ്റ അനന്തു ഭവനത്തിൽ അനന്ത കൃഷ്ണൻ(22), വഴി യാത്രികൻ ആറാട്ടുപുഴ സീനത്ത് മൻസിൽ മോയ്തീൻ കുഞ്ഞ്(68 ) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായ ആറാട്ടുപുഴ കള്ളിക്കാട് കരുതി തറയിൽ ശ്യാം (22)നാണ് പരിക്കേറ്റത്. തോട്ടപ്പള്ളി വലിയഴീക്കൽ റോഡിൽ ആറാട്ടുപുഴ എംഇഎസ് ജംഗ്ഷനിൽ ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്. മൊയ്തീൻ കുഞ്ഞിനെ ഇടിച്ചതിനു ശേഷം ബൈക്ക് നിയന്ത്രണം വിട്ട് യൂണിയൻ ബാങ്കിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. അനന്തകൃഷ്ണൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മോയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.