നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് വിമുക്തഭടൻ മരിച്ചു

 ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിമുക്തഭടൻ മരിച്ചു



ഹരിപ്പാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിമുക്തഭടൻ മരിച്ചു. കരീലക്കുളങ്ങര പത്തിയൂർ നന്ദനത്തിൽ ഷിജി(52) ആണ് മരിച്ചത്. ദേശീയപാതയിൽ മറുതാ മുക്കിനു സമീപം ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഷിജിയുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷിജി മരണപ്പെട്ടു. ഇടിയെ തുടർന്നു കണ്ടെയ്നർ ലോറി താഴ്ചയിലേക്കു മറിഞ്ഞു.


Post a Comment

Previous Post Next Post