മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു



കണ്ണൂർ: മകനെ നീന്തൽ

പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും

മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂരിലാണ്

സംഭവം. ഏച്ചൂർ സ്വദേശി ഷാജി, മകൻ

ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.

വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിലാണ്

അപകടം ഉണ്ടായത്.

ഏച്ചൂർ സർവീസ് സഹകരണ ബാങ്ക്

മാനേജരാണ് ഷാജി. മകന്

തുടർപഠനത്തിന് നീന്തർ സർട്ടിഫിക്കറ്റ്

ആവശ്യമായതിനാൽ, നീന്തൽ

പഠിക്കാനാണ് ഇവർ കുളത്തിൽ

എത്തിയതെന്നാണ് പ്രാഥമിക വിവരം.

പൊലീസും ഫയർഫോഴ്സും

സ്ഥലത്തെത്തി മൃതദേഹങ്ങൾ

പുറത്തെടുത്തു.

Post a Comment

Previous Post Next Post