കാറും ബൈക്കും കൂട്ടി ഇടിച്ച് ഒ​രാൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്


കോഴിക്കോട് 

കു​ന്ദ​മം​​ഗ​ലം: കാ​ര​ന്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇന്നലെ രാ​ത്രി എ​ട്ടു​മ​ണി​ക്ക് ശേ​ഷം കാ​ര​ന്തൂ​ർ തു​റ​യി​ൽ ക​ട​വി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം

ചെ​ല​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഭ​ര​ത​ൻ ബ​സാ​ർ സ്വ​ദേ​ശി ജം​ഷീ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി സ​ലീ​മും ഭാ​ര്യ​യും കു​ട്ടി​യും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Post a Comment

Previous Post Next Post