സ്കൂട്ടർ ഓടികൊണ്ടിരിക്കെ കേബിൾ കഴുത്തിൽ കുരുങ്ങി യുവാവ് മരണപ്പെട്ടു സുഹൃത്തിന് പരിക്ക്



കൊച്ചി: കേബിൾ കഴുത്തിൽ

കുരുങ്ങി സ്കൂട്ടർ യാത്രക്കാരനായ

യുവാവ്മരിച്ചു .ഫോർട്ടുകൊച്ചി

സ്വദേശി ആൽബർട്ടിന്റെ മകൻ

അലൻ ആൽബർട്ട് (25) ആണ്

മരിച്ചത്. യുവാവിന് ഒപ്പം

സ്കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന

യാത്രക്കാരനായ നിഖിലിനെ

പരിക്കുകളോടെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാക്കനാട് - സിവിൽലൈൻ

റോഡിൽ ചെമ്പുമുക്ക് പള്ളിക്ക്

സമീപമാണ് അപകടം നടന്നത് കാക്കനാട് ഭാഗത്തു നിന്ന്

പാലാരിവട്ടം ഭാഗത്തേക്കു

പോകവെ റോഡരികിൽ

.താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ

കുരുങ്ങി അലൻ റോഡിലേക്ക് വീണു

.ഇവർക്ക് തൊട്ടുമുൻപിൽ

ജനറേറ്റർ കൊണ്ടുപോകുകയായിരുന്ന

വാഹനത്തിൽ ഉടക്കിയാണ്

കേബിൾ താഴ്ന്നുവീണത്. അലനെ

എറണാകുളം മെഡിക്കൽ സെന്റർ

ആശുപത്രിയിലെത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post