കൊച്ചി: സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ കാറിടിച്ചു സ്കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകനും പരുക്ക്.
കളമശേരി രാജഗിരി കോളജിലെ ജീവനക്കാരി കുറ്റിക്കാട്ടുകര ചക്കാ മടത്തില്‍ സബിത (42), മകന്‍ രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി കണ്ണനുണ്ണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ടെയ്നര്‍ റോഡില്‍ പുതിയറോഡ് ജംക്ഷനില്‍ രാവിലെ 8.15നാണ് അപകടമുണ്ടായത്.