മലപ്പുറം പൂന്താനം സ്വദേശിയായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി



മലപ്പുറം : പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

33 കാരനായ പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന്‍ ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .

Post a Comment

Previous Post Next Post