തമിഴ്‌നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. മോനിഷ(16), ആര്‍.പ്രിയദര്‍ശിനി (15), ആര്‍.ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18) എസ്.സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. പ്രിയദര്‍ശിനിയും ദിവ്യദര്‍ശിനിയും സഹോദരിമാരാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
തടയണയിൽ കുളിക്കാൻ എത്തിയവർ. ചുഴിയിൽപെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർകൂടി മുങ്ങിമരിച്ചു
