എരുമേലി സ്വദേശിയെ പുഷ്പഗിരി റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി


പത്തനംതിട്ട 

തിരുവല്ല: എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മുക്കൂട്ടുതറ മരുതി മൂട്ടില്‍ വീട്ടില്‍ എം.കെ ദിവാകരന്‍ (60) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ഏഴോടെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പൊലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post