. പെരുമ്ബിലാവ്: പട്ടാമ്ബി റോഡില്‍ ചാലിശ്ശേരി സെന്‍ററിന് സമീപം സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു അപകടം. പരിക്കേറ്റ മണ്ണൂത്തി ഒല്ലൂക്കരക്കാരന്‍ വീട്ടില്‍ ലെനിന്‍ (47), നെല്ലിക്കാട്ടിരി ഏലിയ പാറല്‍ വീട്ടില്‍ ജയരാജന്റെ ഭാര്യ ധന്യ (36), മകള്‍ നയന (12), തൃത്താല അധിനിപ്പുള്ളില്‍ പ്രസാദിന്റെ ഭാര്യ ഐശ്വര്യ (30), കൂറ്റനാട് പുളിയാംകുന്നത്ത് നിര്‍മല (59), കരിക്കാട് ഉമ്മത്തുംകുഴി വീട്ടില്‍ ജിഷ (49) എന്നിവരെ അന്‍സാര്‍ ആശുപത്രിയിലും ആലൂര്‍ കര്‍ണ്ണപ്പറകുന്നത്ത് പാഞ്ചാലി (55), ചാലിശ്ശേരി ചിത്രാജ്ഞലി സുനിലിന്റെ ഭാര്യ സുരമ്യ (34), വാവന്നൂര്‍ പുതുവീട്ടില്‍ ഷക്കീറിന്റെ മകന്‍ മുഹ്സിന്‍ (21), മാങ്കട പൂവ്വത്തുംപറമ്ബില്‍ ഹനീഫയുടെ ഭാര്യ സുനീറ (33), കൂറ്റനാട് പുതുവീട്ടില്‍ ഉമ്മറിന്റെ ഭാര്യ ബീവാത്തു (44), പുതിയഞ്ചേരി പുളിയംമ്ബയതില്‍ അസീസിന്റെ ഭാര്യ റംല (48), കുളപുള്ളി ഉണ്ണിയമ്ബത്ത് രാഘവന്റെ മകന്‍ കൃഷ്ണദാസ് (44), മാന്‍കോട് പൂവ്വത്തും പറമ്ബില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ ഹിഷാം (17), മാന്‍ക്കട കൂറ്റിയാടന്‍ സെയ്തുവിന്റെ മകന്‍ മുംതാസ് (40), തൃത്താല മാമ്ബുള്ളി ഞാലില്‍ സുബൈറിന്റെ ഭാര്യ സഫിയ (36), മകന്‍ സിനാന്‍ (15), ബസ് ഡ്രൈവര്‍ കറുകപുത്തൂര്‍ എളാട്ടുവളപ്പില്‍ കളത്തില്‍ സേതുമാധവന്‍റെ മകന്‍ സദാനന്ദന്‍ (30), ആലൂര്‍ സാലില്‍ വീട്ടില്‍ ഹിലറിന്റെ ഭാര്യ സീനത്ത് (40), മകന്‍ മുംതാസര്‍ (15), പെരിങ്ങോട് താഴത്തു പുരക്കല്‍ ശാരദ (74), ചാലിശ്ശേരി പട്ടത്തുവളപ്പില്‍ ധര്‍മരാജന്റെ മകന്‍ ധനേഷ് (30), ആലൂര്‍ കണിശേരി പറമ്ബില്‍ മനോജ് (35), മാങ്കട ചാക്കു പറമ്ബില്‍ ഷെക്കീറിന്റെ മകന്‍ സബാഹ് (16) എന്നിവരെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പട്ടാമ്ബിയില്‍നിന്ന് ഗുരുവായൂരിലേക്ക് വന്ന ദീര്‍ഘദൂര ബസ് ആദികേശാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോവുകയായിരുന്ന ടോറസ് ലോറിയുടെ പിറകില്‍ അതേദിശയില്‍ വന്ന ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
