ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവ് കിണറ്റില്‍ വീണ് മരിച്ചു


കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കൊല്ലമ്ബാടി അറഫ റോഡിലെ പരേതനായ അബ്ദുല്‍റഹ്‌മാന്റെയും സഫിയയുടേയും മകന്‍ അദ്‌നാന്‍ (24) ആണ് മരിച്ചത്

ഇന്നലെ സന്ധ്യയോടെ ആലംപാടി എരിയപ്പാടിയിലെ സഹോദരിയുടെ വീട്ടുകിണറ്റിലാണ് വീണത്. വെള്ളം എടുക്കുന്നതിനിടെ കപ്പിയില്‍ കയര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശരിയാക്കാന്‍ കയറിയപ്പോള്‍ വീണതാണെന്ന് കരുതുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായ അദ്‌നാന്‍ പി.എസ്.സി പരീക്ഷക്ക് വേണ്ടി കാഞ്ഞങ്ങാട്ടെ ട്യൂഷന്‍ സെന്ററില്‍ പഠിച്ചുവരികയായിരുന്നു. യുവാവിന്റെ മരണം കൊല്ലമ്ബാടിയെ ദുഖത്തിലാഴ്ത്തി. നാലാംമൈലിലെ ഇ.കെ നായനാര്‍ ആസ്പത്രിയിലെത്തിച്ച മൃതദേഹം കാണാന്‍ രാത്രി വൈകിയും നിരവധി പേര്‍ എത്തിയിരുന്നു. ജനറല്‍ ആസ്പത്രിയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post