ആലപ്പുഴ അമ്പലപ്പുഴ : മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയില്‍ വീണ് യുവാവ് മരിച്ചു.
പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുത്തന്‍ പറന്പില് ഉദയഭാനു -ലിസി ദന്പതികളുടെ മകന് ഹരികൃഷ്ണന് ( 24 ) ആണ് മരിച്ചത്. ഇന്നലെ 2.30 ഓടെ വീട്ടിലെ പറന്പില് നിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം.തോട്ടിയില്‍ പൈപ്പായി ഉപയോഗിച്ചിരുന്ന വളഞ്ഞ കന്പി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയില്‍ വീഴുകയായിരുന്നു. ശിരസില്‍ തറച്ച കന്പി ഉടന്‍ ഉൗരിയെടുത്ത ശേഷം ഹരികൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10ന് മരിച്ചു.
