ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു സുഹൃത്ത് ഗുരുതരാവസ്ത്തയിൽ



കൊച്ചി: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം പോത്താനിക്കാട് ചാത്തമറ്റത്താണ് വാഹനാപകടം നടന്നത്.

മൂവാറ്റുപുഴ, പോത്താനിക്കാട് റൂട്ടിലോടുന്ന റോസ്ലാലാന്‍റ് ബസ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.


പോത്താനിക്കാട് ഓട്ടോ ഡ്രൈവറായ പുറമറ്റത്തില്‍ അനിലിന്റെ മകന്‍ പതിനഞ്ചു വയസുളള എബിന്‍ ആണ് മരിച്ചത്. തൊടുപുഴ സെന്റ് മേരീസ്‌ ഹൈസ്കൂള്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ് എബിന്‍. കൂടെയുണ്ടായിരുന്ന ഇല്ലിക്കല്‍ ജോയിയുടെ മകന്‍ ജിബിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്.


വളവും, റോഡിന്റെ വീതി കുറവുമാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. പോത്താനിക്കാട് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post