പത്തനംതിട്ട: അടൂര്‍ നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അടൂര്‍ മലമേക്കര സ്വദേശി കെ.എസ് അതുല്‍ ആണ് മരിച്ചത്.
അതുലും സുഹൃത്ത് അഭിജിത്തും സഞ്ചരിച്ച കാറ് നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അടൂര്‍ ബൈപ്പാസ് റോഡിലെ വട്ടത്രപ്പടി ജംഗ്ഷന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം .
അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പ്രദേശ വാസികളും പോലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അടൂര്‍ ജന. ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അതുല്‍ മരിച്ചത്. കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
