പത്തനംതിട്ട
അടൂർ: അടൂർ പത്തനാപുരം റോഡിൽ പട്ടാഴി മുക്കിൽ ടിപ്പർ ലോറി ഇടിച്ചു കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ ഷിജു അലക്സ് (30) മരണമടഞ്ഞു. ഇടിച്ച വാഹന നിർത്താതെ പോയെന്നാണ് പ്രാഥമിക നിഗമനം. മരിച്ച അലക്സ് അടൂർ ചായിലോട് മൗണ്ട് ലിയോൺ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റെൻഡർ ആയി ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിൽപ്പെട്ട അലക്സിനെ ആദ്യം അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിലും പിന്നീട് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റു വിവരങ്ങൾ പിന്നീട് ചേർക്കുന്നതാണ്
.---------------------------------------
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/FzYs83xuLHs8st9wx2CoS6