മലപ്പുറം
കക്കാട് | ഇന്നലെ നാടിനെയും വീട്ടുകാരെയും
സുഹൃത്തുക്കളെയും കണ്ണീരണിയിച്ച്
അകാലത്തിൽ വിട പറഞ്ഞ അഫ്ലഹ്
കൂരിയാടനെ ഒരു നോക്ക് കാണാനും യാത്ര
അയക്കാനുമായി വീട്ടിലും,പള്ളിയിലുമായി
തിങ്ങി കൂടിയത് ആയിരങ്ങൾ.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വെളിമുക്ക്
പാലക്കൽ ഭാഗത്ത് എം എസ് എം ക്യാമ്പിൽ
പങ്കെടുത്ത് മടങ്ങുമ്പോൾ തൊട്ടടുത്ത പറമ്പിലെ
കുളത്തിൽ കുളിക്കുന്നതിനിടെ ആയിരുന്നു
അഹിന് അപകടം
സംഭവിച്ചത്.ദിവസങ്ങളായി കോഴിക്കോട് മിംസ്
ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ
ചികിത്സലായിരുന്ന അഫ്ലഹ് ഇന്നലെയാണ്
മരണപ്പെട്ടത്.
വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഒരു
നാടിന്റ തന്നെ പ്രാർത്ഥനകൾക്കിടയിൽ ദൈവ
സന്നിതിയിലേക്ക് യാത്രയായ അഹ്
നാട്ടുകാർക്കും,
സഹപ്രവർത്തകർക്കും,സുഹൃത്തുകൾക്കും
എത്ര പ്രിയപ്പെട്ടവനായിരുന്നു എന്നതിന്റെ നേർ
സാക്ഷ്യം ആയിരുന്നു,വീട്ടിലും കക്കാട്
പള്ളിയിലും തടിച്ച് കൂടിയ ആയിരങ്ങൾ.
തന്റെ സൗമ്യമായ ഇടപെടലുകളും,ചെറു
ചിരിയുമായി ചെറിയവരോടും വലിയവരോടും
ഇടപഴുകിയിരുന്ന അഫ്ലഹ് ചെറിയ സമയം
കൊണ്ട് വലിയ ഒരു സൗഹൃതം നേടി
എടുത്തിരുന്നു.
കോട്ടക്കൽ മലബാർ കോളേജ് എൻ.എസ്.എസ്
സാരഥി,എം.എസ്.എം സംസ്ഥാന സി.ആർ. ഇ
കോർഡിനേറ്റർ,എം.എസ്.എം തിരൂരങ്ങാടി
മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി,റിനെ
ടി.വി കണ്ടന്റ് റൈറ്റർ,കക്കാട് എം.എസ്.എം
ഭാരവാഹി തുടങ്ങി നിരവധി മേഘലകളിൽ
വ്യക്തിമുദ്ര പതിപ്പിക്കാൻ അത്ലഹിന്
സാധിച്ചിരുന്നു.
രാഷ്ട്രീയ,മത,സാമൂഹിക,സാംസ്കാരിക
രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ നേരിട്ടും
സോഷ്യൽ മീഡിയ വഴിയും അനുശോചനം
അറിയിച്ചിരുന്നു.