കെ.എസ്.ആർ.ടി.സി ബസ്സ് പിക്കപ്പ് വാനിലിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ
അരൂർ: കെ.എസ്.ആർ.ടി.സി ബസ് പിക്കപ്പ് വാനിൽ ഇടിച്ച് ഒരാൽ മരിച്ചു. സിറാജുദീൻ (26) എന്ന യുവാവ് ആണ് മരിച്ചത്. അരൂർ ക്ഷേത്രം കവലയ്ക്കു സമീപമാണ് സംഭവം നടന്നത്. തെക്കു നിന്ന് വടക്കോട്ട് സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി പിക്കപ്പ് വാനിൽ ഇടിക്കുകയും വാൻ മറിയുകയുമായിരുന്നു. തൃശ്ശൂർ സ്വദേശിയായ സിറാജുദ്ദീനെ പരിക്കുപറ്റി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. അരൂർ പോലീസ് കേസ് എടുത്തു.