ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. കോലടി പീടികതടത്തിൽ വിൽസൺ പൗലോസന്റെയും ഷൈനിയുടെ മകൻ എബിൻ വിൽസൺ(23) ഷോക്കേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ സ്വന്തം പുരയിടത്തിൽ പണി എടുക്കുന്നതിനിടയ്ക്ക് ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച 10ന് കോലടി സെന്റ തോമസ് പള്ളി സെമിത്തേരിയിൽ. തൊടുപുഴ ജനത ഹാർഡ് വെയർ അക്കൗണ്ടന്റ് ആണ്. സഹോദരൻ: ആൽബിൻ