നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോവൈദ്യുതി തൂണിലിടിച്ച് ഒരാൾ മരണപ്പെട്ടു



ശ്രീകണ്ഠാപുരം: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോവൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഡക്കറേഷന്‍ സ്ഥാപന ഉടമ മരിച്ചു .ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ ചോയ്സ് ഡക്കറേഷന്‍ ഉടമ കെ.ഹാരിസ് (46) ആണ് മരണപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടം.

മുയ്യത്ത് നിന്ന് ശ്രീകണ്ഠാപുരത്തേക്ക് വിവാഹ വീട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോയില്‍ വരുന്നതിനിടെയാണ് പരിപ്പായിലെ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച്‌ അപകടമുണ്ടായത്.


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ ഉടന്‍ നാട്ടുകാര്‍ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴയങ്ങാടിയിലെ പരേതനായ അബ്ദുള്ളയുടെയും സാറയുടെയും മകനാണ്. ഭാര്യ: ആയിഷ.മക്കള്‍: സഫാന്‍, മര്‍വാന്‍, ആയിഷ, റബീയത്ത്.


Post a Comment

Previous Post Next Post