വാഹനാപകടം: യുവാവ് മരിച്ചു
തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പറപ്പൂർ പാണെങ്ങാടൻ ജോൺസന്റെ മകൻ നിജോ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. നിജോ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും ചിറ്റിലപ്പിള്ളി കുരിശുപള്ളിക്ക് സമീപം കൂട്ടിയിടിക്കുകയായിരുന്നു.