തലശ്ശേരി: നിര്‍മ്മാണത്തിലുള്ള വീടിന്റെ ഒന്നാം നിലയില്‍ നിന്നും ജോലിക്കിടെ കാല്‍ വഴുതി താഴെ ചുറ്റുമതിലില്‍ തലയടിച്ചു വീണു ദാരുണമായി മരിച്ച പോളിഷിങ് തൊഴിലാളിയുടെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
എരുവട്ടി കാപ്പുമ്മലിലെ ശ്രീ നിലയത്തില്‍ എം.ഷാജി ( 46 ) യാണ് മരണമടഞ്ഞത്. ഹിന്ദുസ്ഥാന്‍ ഹാര്‍ഡ്വെയേഴ്‌സ് ഉടമ ചേറ്റം കുന്നില്‍ പണിയുന്ന ഇരുനിലവീട്ടില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. കൂടെ ജോലി ചെയ്യുന്നവര്‍ പെട്ടെന്ന് തലശ്ശേരി ജനറല്‍ ആ ശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴി ഞ്ഞ രണ്ട് ആഴ്ചയായി ഷാജി ഇവിടെ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു
