കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ KSRTC സ്വിഫ്‌റ്റ് ബസ്സ്‌ നിയന്ത്രണം വിട്ട് മറിഞ്ഞു പത്തോളം പേര്‍ക്ക് പരിക്ക്നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്.

നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ബത്തേരി ഡിപ്പോയില്‍നിന്ന് കെഎസ്‌ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.Post a Comment

Previous Post Next Post